താനൂർ ബ്ലോക്ക് പഞ്ചായത്ത് - - ഗാന്ധിജയന്തി വാരാഘോഷം
October 1, 2026
സത്യപാതയിൽ ഒരു വാരം: താനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് പ്രൗഢോജ്ജ്വല തുടക്കം
താനൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സേവനവാര ആഘോഷങ്ങളായ 'സത്യപാതയിൽ ഒരു വാരം' പരിപാടികൾക്ക് തുടക്കമായി. ഒക്ടോബർ 2 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളും സേവന പ്രവർത്തനങ്ങളുമാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.