കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
സുസ്ഥിരവും സമഗ്രവുമായ വികസനത്തിലൂടെ സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഒരു ഗ്രാമീണ സമൂഹം സൃഷ്ടിക്കുക; ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക.
ദൗത്യം
- ജനപങ്കാളിത്തത്തോടെയുള്ള സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുക.
- ഗ്രാമപഞ്ചായത്തുകളുമായി ഏകോപിച്ച് വികസന-ക്ഷേമ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുക.
- ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ പുരോഗതി ഉറപ്പാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമവും സാമൂഹിക സുരക്ഷയുംഉറപ്പാക്കുക.തൊഴിൽ, സ്വയംതൊഴിൽ, കാർഷിക വികസനം എന്നിവ പ്രോത്സാഹിപ്പിച്ച് സ്വയംപര്യാപ്തത വളർത്തുക.
- ശുചിത്വം, മാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുക.
ജനങ്ങൾക്ക് സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായ സേവനങ്ങൾ ലഭ്യമാക്കുക