താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺ

പ്രധാന ലക്ഷ്യങ്ങൾ:

  • തൊഴിൽ ഉറപ്പ്: അൺസ്‌‌കിൽഡ് (തൊഴിൽ വൈദഗ്ധ്യമില്ലാത്ത) കായിക അധ്വാനത്തിന് തയ്യാറുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിവസത്തെ വേതനസഹിത തൊഴിൽ ഉറപ്പാക്കുന്നു.

  • ജീവിതനിലവാരം മെച്ചപ്പെടുത്തൽ: ഗ്രാമീണ മേഖലയിലെ നിർദ്ധന കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക.

  • സ്ത്രീ ശാക്തീകരണം: തൊഴിലവസരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കി സ്ത്രീ ശാക്തീകരണം സാധ്യമാക്കുക.

  • ആസ്തി നിർമ്മാണം: ഗ്രാമീണ മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗപ്രദമായ പൊതു-സ്വകാര്യ ആസ്തികൾ സൃഷ്ടിക്കുക.

താനൂർ ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രധാന പ്രവൃത്തികൾ:

  1. ജലസംരക്ഷണവും കൃഷിയും:

    • തോടുകളുടെയും കുളങ്ങളുടെയും ആഴം കൂട്ടലും വശങ്ങൾ കെട്ടി സംരക്ഷിക്കലും.

    • മഴവെള്ള സംഭരണികളും കിണർ റീചാർജിംഗും.

    • തരിശുഭൂമി കൃഷിയോഗ്യമാക്കലും കമ്പോസ്റ്റ് പിറ്റുകളുടെ നിർമ്മാണവും.

  2. അടിസ്ഥാന സൗകര്യ വികസനം:

    • ഗ്രാമീണ റോഡുകളുടെ നിർമ്മാണവും പുനരുദ്ധാരണവും.

    • പൊതുസ്ഥലങ്ങളിലെ സുചീകരണ യജ്ഞങ്ങളും ഹരിതവൽക്കരണവും.

    • പ്രകൃതിദുരന്ത നിവാരണത്തിനായുള്ള മണ്ണൊഴുക്ക് തടയൽ പ്രവൃത്തികൾ.

  3. വ്യക്തിഗത ആനുകൂല്യ പദ്ധതികൾ:

    • PMAY-G ഭവന നിർമ്മാണ പദ്ധതിയിലുള്ള ഗുണഭോക്താക്കൾക്കുള്ള തൊഴിൽ ദിനങ്ങൾ.

    • സ്വച്ഛ് ഭാരത ദൗത്യത്തിന് കീഴിലുള്ള ശുചിമുറി നിർമ്മാണം.

    • മൃഗസംരക്ഷണത്തിനായുള്ള കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് നിർമ്മാണം.

സേവനങ്ങൾ ലഭ്യമാക്കുന്ന വിധം:

  • ജോബ് കാർഡ് രജിസ്ട്രേഷൻ: പ്രദേശവാസിയായ ഏതൊരു വ്യക്തിക്കും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസിലോ അക്ഷയ കേന്ദ്രങ്ങളിലോ അപേക്ഷ നൽകി ജോബ് കാർഡ് സ്വന്തമാക്കാവുന്നതാണ്.

  • നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT): തൊഴിലാളികൾക്കുള്ള വേതനം ഇടനിലക്കാരില്ലാതെ കൃത്യമായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുക്കുന്നു.