താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തിൽ

 

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന താനൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിലെ പ്രധാന ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ്. ഏകദേശം 116.78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്കിൽ താനാളൂർ, നിറമരുതൂർ, ഒഴൂർ, പൊൻമുണ്ടം, ചെറിയമുണ്ടം, വളവന്നൂർ, പെരുമണ്ണ ക്ലാരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 2011-ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ബ്ലോക്ക് പഞ്ചായത്തിന്റെ ജനസംഖ്യ 2 ലക്ഷത്തിലധികമാണ്. മത്സ്യബന്ധനം, കൃഷി, വ്യാപാരം, വിദേശ തൊഴിൽ എന്നിവയാണ് പ്രധാന ഉപജീവന മാർഗങ്ങൾ. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കി വരുന്നു.